പാലാ: ഇടപ്പാടി കുന്നേമുറിയില്‍ നടപ്പാതയും റോഡും കൈയേറി ഇട്ടിരുന്ന സ്ലാബുകള്‍ പൊതുമരാമത്ത് അധികൃതര്‍ നീക്കം ചെയ്തു. സ്ളാബുകള്‍ സ്ഥാപിച്ചതുമൂലമാണ് ഒരു മനുഷ്യ ജീവന് പൊലിയാന്‍ ഇടയാക്കിയതെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് കുറ്റപ്പെടുത്തിയിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവും നഷ്ടപരിഹാരവും പൊതുമരാമത്ത് വകുപ്പ് അധികൃതരില്‍നിന്നും കരാറുകാരനില്‍നിന്നും അടിയന്തരമായി ഈടാക്കി നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പിനെതിരെ സമരം സംഘടിപ്പിക്കുമെന്നും ഫൗണ്ടേഷന് പ്രസ്താവിച്ചു. ചെയര്മാന് എബി ജെ. ജോസ്, സാംജി പഴേപറമ്പില്‍, സാബു ഏബ്രഹാം, അനൂപ് ചെറിയാന്, ബിനു പെരുമന, ബിപിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.