കളത്തൂക്കടവ്: സ്കൂട്ടറിൽ ബസിടിച്ചു പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കളത്തൂക്കടവ് ആതിരഭവനം രാജൻപിള്ള (56) ആണ് മരിച്ചത്.
കഴിഞ്ഞ ജനുവരി 26ന് കളത്തൂക്കടവ്-ഈരാറ്റുപേട്ട റോഡിൽ ഇളപ്പുങ്കലിലായിരുന്നു അപകടം. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ സരസ്വതി കൊല്ലം സരസ്വതിഭവനത്തിൽ കുടുംബാംഗം. മക്കൾ: ആദർശ്, ആതിര. മരുമക്കൾ: അഞ്ജു, സനീഷ്.
പരസ്യ ബോർഡുകൾ മാറ്റണമെന്ന്
ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ പാതയോരങ്ങൾ ഫുട്പാത്തുകൾ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിലും അപകടകരമായും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഹോർഡിംഗ്സുകൾ, കൊടികൾ, തോരണങ്ങൾ ഫ്ലക്സുകൾ എന്നിവ ആറിനു മുൻപ് ബോർഡുകൾ സ്ഥാപിച്ചവർ സ്വമേധയ മാറ്റണം.
നഗരസഭ നേരിട്ട് ബോർഡുകൾ നീക്കം ചെയ്യുന്നപക്ഷം പിഴ ഉൾപ്പടെയുള്ള ചെലവുകൾ ബോർഡ് സ്ഥാപിച്ചവരിൽനിന്ന് ഈടാക്കുന്നതും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.