കോട്ടയം: കടപ്ലാമറ്റം, വെളിയന്നൂര്‍, എരുമേലി, പാറത്തോട് പഞ്ചായത്തുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരികളുടേയും ഉപ വരണാധികാരികളുടേയും യോഗം തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി. മനോജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്നു.
കടപ്ലാമറ്റം പഞ്ചായത്തിലെ 12-ാം വാര്‍ഡ്, വെളിയന്നൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പാറത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് എന്നിങ്ങനെ നാലു നിയോജകമണ്ഡലങ്ങളിലേക്ക്(വാര്‍ഡ്) 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാലു പഞ്ചായത്തുകളിലും കഴിഞ്ഞ 31 മുതല്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.
ഇന്നു തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. ഒന്‍പതാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനനതീയതി. 10ന് സൂക്ഷ്മ പരിശോധന.
13 വരെ പത്രിക പിന്‍വലിക്കാം. 28നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിനും.