+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​രാ​റ്റു​പേ​ട്ട കു​ടും​ബാ​രോ​ഗ്യ കേന്ദ്രം ​താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണമെന്ന്

ഈ​രാ​റ്റു​പേ​ട്ട: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പൊ​ന്ത​നാ​ൽ ഷെ​രീ​ഫ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ
ഈ​രാ​റ്റു​പേ​ട്ട കു​ടും​ബാ​രോ​ഗ്യ  കേന്ദ്രം ​താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി  ഉ​യ​ർ​ത്ത​ണമെന്ന്
ഈ​രാ​റ്റു​പേ​ട്ട: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പൊ​ന്ത​നാ​ൽ ഷെ​രീ​ഫ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ക​ക്ഷി ചേ​രാ​ൻ തീ​രു​മാ​നി​ച്ചു.
കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹു​റ അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​നി​ൽ കു​മാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സു​നി​ത ഇ​സ്മാ​യി​ൽ പി​ന്താ​ങ്ങി.
വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഇ​ല്ല്യാ​സ്, നാ​സ​ർ വെ​ള്ളൂ​പ്പ​റ​മ്പി​ൽ, പി.​എം. അ​ബ്ദു​ൽ ഖാ​ദ​ർ, അ​ന​സ് പാ​റ​യി​ൽ, ലീ​ന ജ​യിം​സ്, നൗ​ഫി​യ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ചു.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​ക്കു​ക​യോ സ്പെ​ഷാലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ര​ണ്ടുമാ​സം മു​മ്പ് ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചി​രു​ന്നു.