തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1.072 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ അഖിൽ ബാബു(22)വിനെയാണ് തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പോലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ പത്തരയോടെ എറണാകുളത്തു നിന്നു ഗുരുവായൂർ എക്സ്പ്രസിൽ എത്തിയ അഖിലിനെ ട്രെയിനിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകും വഴി ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് അഖിലിനെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകും വഴി പിന്തുടർന്ന ഡാൻസാഫ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ റോഡിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ തഹസിൽദാർ പി.എ. സുനിലിന്റെ സാന്നിധ്യത്തിൽ മേൽനടപടി പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരൻ, ഡാൻസാഫ് എസ്ഐ അജി സാമുവേൽ, എഎസ്ഐമാരായ അജികുമാർ, മുജീബ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വില്പന ലക്ഷ്യമിട്ടാണ് അഖിൽ എത്തിയതെന്നും പോലീസ് പറഞ്ഞു.