കണമല: സാൻതോം ഹൈസ്കൂൾ വാർഷികവും 34 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ജോയിസ് കെ. ജോസഫിന് യാത്രയയപ്പും ഇന്നു നടക്കും. രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഫാ. മാത്യു നിരപ്പേലിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.
സ്റ്റാഫ് സെക്രട്ടറി സോണി തോമസ്, വാർഡ് മെംബർ മറിയാമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് ജിജോ ജേക്കബ്, സെന്റ് തോമസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, മുൻ ഹെഡ്മാസ്റ്റർമാരായ പി.സി. ചാക്കോ, ജോസ് വർഗീസ്, മാതൃസംഗമം ചെയർപേഴ്സൺ ജിൻസി റോബിസ്, സാൻമേറ്റ്സ് പ്രസിഡന്റ് അഖിൽ പി. നായർ, സ്റ്റാഫ് പ്രതിനിധി ആൻസി ജോസഫ്, സ്കൂൾ ലീഡർ നവീൻ എസ്. ഏഴുപ്ലാക്കൽ, ലിജോ ജോൺ, ജനറൽ കൺവീനർ ദിവ്യ കെ. ജോൺ എന്നിവർ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും.