പൊൻകുന്നം: അശരണരോട് കാരുണ്യം കാട്ടുകയും അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു കെ.എം. മാണിയെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ ഫാ. റോയി വടക്കേൽ. കെ.എം. മാണിയുടെ 90-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചിറക്കടവിലെ കേരള കോൺഗ്രസ് - എം പ്രവർത്തകർ ചെങ്കൽ ഏഞ്ചൽസ് വില്ലേജിൽ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പിൽ, സംസ്ഥാന കമ്മിറ്റിയംഗം ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, കെ.എ. എബ്രഹാം, രാഹുൽ ബി. പിള്ള, ഫിനോ പുതുപ്പറമ്പിൽ, മാത്തുക്കുട്ടി തൊമ്മിത്താഴെ, റിച്ചു സുരേഷ്, ജോബി ആയിലൂപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഏയ്ഞ്ചൽസ് വില്ലേജിലെ അന്തേവാസികൾക്കും ജീവനക്കാർക്കും അത്താഴവിരുന്ന് നൽകി.