കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് ഹൈസ്കൂള്‍ വാര്‍ഷികവും നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക എം.ആര്. ഗീതയ്ക്ക് എന്‍. ജയരാജ് ഉപഹാരം നല്കി.
എസ്എസ്കെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രീ പ്രൈമറി കെട്ടിടം നവീകരിച്ചത്. ജില്ലാ പഞ്ചായത്തില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് ഓഡിറ്റോറിയവും നവീകരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജെസി ഷാജന്, ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ്, പഞ്ചായത്തംഗങ്ങളായ റാണി ടോമി, ബ്ലെസി ബിനോയ്, എസ്എസ്കെ ജില്ല പ്രോഗ്രാം ഓഫീസര്‍ ആശ ജോര്‍ജ്, എസ്എസ്കെ ഈരാറ്റുപേട്ട ഉപജില്ല ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ് ജോസഫ്, പ്രഥമാധ്യാപിക എം.ആര്. ഗീത, പിടിഎ പ്രസിഡന്റ് എന്‍.ജെ. സാബു, ശ്രീജ സുകുമാരന്‍, പ്രിന്‍സ് പി. മാത്യു, യോഗേഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.