കൊന്നക്കാട്: ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ദിവസം ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറമ്പ റോഡ് ജംഗ്ഷനില്‍ നിന്നും കൊന്നക്കാട് ടൗണിലേക്ക് ദേശീയോദ്ഗ്രഥനറാലിയും തുടര്‍ന്ന് കൊന്നക്കാട് ടൗണില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി.ജോസഫ് അധ്യക്ഷത വഹിച്ചു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്, കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്ലിന് ജോര്‍ജ് കടവന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, ഡി സിസി അംഗം എന്‍.ഡി. വിന്‍സെന്റ്, മണ്ഡലം വൈസ് പ്രസിഡന്റ് ജെയിന് തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ പി.സി.രഘുനാഥന്, അലക്സ് നെടിയകാല, മോന്‍സി ജോയ്, ബിന്‍സി ജെയിന് എന്നിവര്‍ പ്രസംഗിച്ചു.