കണ്ണൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സിഡബ്ല്യൂഎസ്എ) കണ്ണൂർ, ചൊവ്വ, ചക്കരക്കൽ, കൊളച്ചേരി സംയുക്ത മേഖലാ സംഗമം രണ്ടിന് നടക്കും. ചാല എടക്കാട് ബ്ലോക് ഓഫിസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും.സിഡബ്ല്യൂഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തും.
നിർമാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലവർധന നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയി രിക്കുകയാണ്. വിലക്കയറ്റത്തിന് പുറമേ തൊഴിൽ കുറവ്, തൊഴിൽ പരിചയമില്ലാത്തവരുടെ കടന്ന് കയറ്റവും , വില എകീകരണമില്ലാത്തതും നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇത്തരം വിഷയങ്ങൾ സംഗമം ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ഡി. രാമകൃഷ്ണൻ, കെ.വി. രാമകൃഷ്ണൻ, എ.പി. രാഗേഷ്, കെ. രമേശൻ എന്നിവർ പങ്കെടുത്തു.