ഉളിക്കൽ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വാക്ക് വിത്ത് എംഎൽഎ ഇന്റേൺഷിപ്പിന്റെ ഭാഗമായുള്ള 'എ ഡേ അറ്റ് എസ്ടി കോളനി' എന്ന പരിപാടിയുടെ ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്തിലെ അട്ടറഞ്ഞി അംബേദ്ർ കോളനിയിൽ നടന്നു. മണ്ഡലത്തിലെ നിരവധി കോളനികൾ ഇന്റേൺസ് സന്ദർശിക്കുകയും അവരുടെ കൂടെ ഒരു ദിവസം ചെലവഴിച്ച് കോളനി നിവാസികളോട് ആശയ വിനിമയം നടത്തുകയും ചെയ്തു. പ്രദേശവാസികളുടെ അടിസ്ഥാന വികസന ആവശ്യങ്ങൾ മനസിലാക്കി അവർക്കായി പുതിയ വികസന മാതൃകകൾ രൂപീകരിക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഗാന്ധിനഗർ, ചപ്പുംകരി, കടമനകണ്ടി, കതുവാപ്പറമ്പ്, അട്ടറങ്ങി അംബേത്കർ എന്നീ കോളനികളിലാണ് ഇന്റേൺസ് പഠനം നടത്തിയത്.
ഉളിക്കൽ പഞ്ചായത്ത് മെംബർ ടോമി മൂക്കനോലി, സിഡിഎസ് ചെയർപേഴ്സൺ വിജി ശശി, പുറവയൽ ട്രൈബൽ അങ്കണവാടി അധ്യാപിക ശ്രീജ, എഡിഎസ് ചെയർപേഴ്സൺ ജിജി രാജു , ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ കെ.പി. അമൂല്യ, ഇന്റേണുകളായ ജെ. റോസ്ന, അനീറ്റ ലൂക്കോസ്, ടി. സിജിന, മെയ്ദിനി മോഹൻ, തേജശ്രീ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.