ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് 2022-23 പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിയുള്ളവർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉപകരണങ്ങളുടെ വിതരണം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, പഞ്ചായത്തംഗങ്ങളായ ലൈസമ്മ പനയ്ക്കൽ, സജിനി മോഹൻ, വി. ഭാർഗവി, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, മായാജ്യോതി എന്നിവർ പ്രസംഗിച്ചു. ആറ് പേർക്കാണ് വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്തത്.