ചെന്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022 -23 വർഷത്തെ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള കുടിവെള്ള ടാങ്കിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈല ജോയ്, മോഹനൻ മൂത്തേടത്ത്, മെമ്പർമാ രായ ഷീജ ഷിബു, പൗളിൻ കാവനാടിയിൽ, ഏബ്രഹാം കാവനാടിയിൽ, അനില ജെയിൻ, ബിജോയ് പ്രൊമോട്ടർമാർ, ഊര് മുപ്പന്മാർ എന്നിവർ പ്രസംഗിച്ചു.