മട്ടന്നൂർ: ബൈക്കിൽ ചുറ്റിക്കറങ്ങിയ രണ്ട് കുട്ടി ഡ്രൈവർമാർ പോലീസിന്റെ പിടിയിൽ. ചാവശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുവച്ചാണ് വിദ്യാർഥികളായ രണ്ടുപേർ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ബൈക്കിൽ ചുറ്റിക്കറങ്ങുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് മട്ടന്നൂർ സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചാവശേരിയിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.
ലൈസൻസ് പോലീസ് ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ലെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും മനസിലാകുന്നത്. തുടർന്ന് ബൈക്കും കുട്ടിഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസ് ഇല്ലാതെ ബൈക്കോടിച്ചതിന് ഇരുചക്ര വാഹനങ്ങളുടെ ആർസി ഉടമകൾക്കെതിരേ കേസെടുത്തു. 25000 രൂപ വരെ പിഴ അടയ്ക്കാവുന്ന കുറ്റമാണ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥികൾ ബൈക്കിൽ ചുറ്റിക്കറങ്ങുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. ബൈക്കുമായി എത്തുന്ന വിദ്യാർഥികൾ സ്കൂളിന് സമീപം നിർത്തിയിട്ടാണ് ക്ലാസിലേക്ക് പോകുന്നത്. കുട്ടിഡ്രൈവർമാരെ കണ്ടെത്തുന്നതിന് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.