ചെമ്പേരി: ചെന്പേരി ലൂർദ് മാതാ ഫൊറോന ദേവാലയ ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നവീകരണം പൂർത്തിയാക്കി കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയുടെ സഹകരണത്തോടെ പ്രവർത്തനം സുസജ്ജമാക്കുന്ന ചെമ്പേരി വിമല ആശുപത്രിയുടെ ആശീർവാദകർമവും ഉദ്ഘാടനവും നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും. ആശുപത്രിയിൽ നിലവിലുള്ള ഇഎൻടി, ശിശുരോഗ വിഭാഗങ്ങളെ കൂടാതെ ശനിയാഴ്ച മുതൽ അസ്ഥിരോഗ, സ്ത്രീരോഗ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കുമെന്ന് വിമല ആശുപത്രി ഡയറക്ടർ ഫാ. ബിജു ചേന്നോത്ത് അറിയിച്ചു. മെഡിസിൻ, ത്വക്ക് രോഗ വിഭാഗങ്ങൾ കൂടി വൈകാതെ ആരംഭിക്കും. വൃക്കരോഗികൾക്ക് കുറഞ്ഞ നിരക്കിൽ നിലവിലുള്ള ഡയാലിസിസ് എല്ലാ ദിവസവും ഉണ്ടായിരിക്കും.
അത്യാധുനിക സംവിധാനങ്ങളുള്ള കംപ്യൂട്ടറൈസ്ഡ് മെഡിക്കൽ ലാബ് ദിവസവും രാവിലെ 6.30 മുതൽ പ്രവർത്തിക്കും. രോഗികൾക്ക് മുൻകൂട്ടി ടോക്കൺ ബുക്ക് ചെയ്യാം. ഫോൺ: 8547048323.