രാവിലെ 10ന് കലാപരിപാടികളാൽ തുടങ്ങി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുംവിളന്പി കൃത്യം 2 മണിയ്ക്കുതന്നെ ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തിലേയ്ക്ക് കടക്കുകയായിരുന്നു. സ്റ്റാനി ഇമ്മാനുവേൽ സ്വാഗതം ആശംസിച്ച പരിപാടിയിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസണ് തുടിയൻപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. യുഗ്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, മാഞ്ചസ്റ്റർ മലയാളീ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ബിജു പി. മാണി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജോർജ്തോമസ്, ബിജു നിടുന്പള്ളി, സിജു ഫിലിപ്പ്, പ്രോഗ്രാംകോർഡിനേറ്റര്മാരായ സിന്ധു സ്റ്റാൻലി, ഫെബിലു സാജു, ഷിബിറെൻസണ് എന്നിവർ പങ്കെടുത്തു.
ഒരു മഹാമാരിക്കും ഓണത്തെയും മാവേലിയേയും ചരിത്രത്തിന്റെ വിസ്മൃതിയിലേയ്ക്ക് തളയ്ക്കാൻ കഴിയില്ല എന്നഒരൊറ്റ ആവേശത്തോടെയാണ് ഓണക്കോടികളൊക്കെയണിഞ്ഞെത്തിയ ട്രാഫോർഡിലെ അസോസിയേഷൻ മെന്പർമാർ ഓണാഘോഷം നടത്തിയ ഫോറം സെന്ററിലെത്തിയത്.
അക്ഷരാർഥത്തിൽ മാഞ്ചസ്റ്ററിലെ മലയാളികളുടെ മനസിലേയ്ക്ക് എക്കാലവും ഓർത്തുസൂക്ഷിക്കുവാൻ കഴിയുന്ന തരത്തിലുള്ള കലാപ്രകടനങ്ങലാണ്പിന്നീടവിടെ അരങ്ങേറിയത്. ട്രാഫോർഡിലെ മങ്കമാർ ഒരുക്കിയ മനോഹരമയപൂക്കളം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.
മാവേലിയെ വാദ്യമേളങ്ങളുടെ അകന്പടിയോടെ വേദിയിലേക്ക് പ്രദിക്ഷണമായി ആനയിച്ചു. തുടർന്ന് വെൽക്കം ഡാൻസ്, തിരുവാതിര, ഒപ്പന, ഓണപ്പാട്ട്, നാടൻപാട്ടുകൾ, പുലികളി, വഞ്ചിപ്പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം, കുട്ടികളുടെ സ്കിറ്റുകൾ, ഗ്രൂപ് ഡാൻസുകൾ, സിംഗിൾ ഡാൻസ്, നാടകം തുടങ്ങി അൻപതോളം പരിപാടികൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെബാക്ക്ഗ്രൗണ്ടിൽ ഫോറം സെന്ററിൽ കാഴ്ചവയ്ക്കപ്പെട്ടു.
റിപ്പോർട്ട്: റെൻസണ് സക്കറിയാസ്