കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് സ്കൂളില്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ യുപി സ്കൂളുകളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.
സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെറിന് അഞ്ചില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീന പോള്‍, ജോബ് ജോസഫ്, സാജന് അലക്സ്, രാജീവ് ടി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂള്‍ മാമ്മൂട് ടൂര്‍ണമെന്റില്‍ വിജയികളായി. മാടപ്പള്ളി സിഎസ് യുപി സ്കൂള്‍ റണ്ണേഴ്സ് അപ്പും ഇരവുചിറ സെന്റ് ജോര്‍ജ്, അമര പിആര്‍ഡിഎസ് സ്കൂള്‍ എന്നിവര്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പും നേടി. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീന പോള്‍ വിതരണം ചെയ്തു.