അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ എട്ടാമിടം ആചരണത്തോടെ ഇന്ന് സമാപിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം രാത്രി 7.30ന് വലിയപള്ളിയുടെ മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും.
തിരുനാളിനോടനുബന്ധിച്ച് 20നാണ് തിരുസ്വരൂപം മദ്ബഹയിൽനിന്ന് പുറത്തെടുത്ത് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചത്. എട്ടാമിടം ആചരണത്തോടനുബന്ധിച്ച് സന്ധ്യയ്ക്ക് നടക്കുന്ന പ്രദക്ഷിണത്തിൽ സംവഹിച്ച ശേഷമാണ് തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കുന്നത്. ഈ ദിവസങ്ങളിലല്ലാതെ തിരുസ്വരൂപം പുറത്തെടുത്ത് പ്രതിഷ്ഠിക്കുന്നത് പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബർ മാസത്തിലെ മൂന്നാം ഞായറാഴ്ച മാത്രമാണ്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.45നും വൈകുന്നേരം 4.30നും വിശുദ്ധന്റെ മധ്യസ്ഥ പ്രാർഥനയോടനുബന്ധിച്ച് വിശുദ്ധന്റെ നടതുറക്കാറുണ്ട്.
ഇന്ന് രാവിലെ 5.45നും 7.30നും ഒമ്പതിനും 11നും ഉച്ചകഴിഞ്ഞ് രണ്ടിനും നാലിന്യം വിശുദ്ധ കുർബാന അർപ്പിക്കും. 5.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന.
തുടർന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. വലിയ പള്ളിക്കും കുരിശടിക്കും വലം വയ്ക്കുന്ന പ്രദക്ഷിണം സമാപിക്കുമ്പോൾ വിശുദ്ധന്റെ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കും.
മോണ്ടളത്തിൽ സ്ഥാപിച്ചിരിക്കുന്ന രൂപക്കൂട്ടിൽനിന്ന് പുറത്തെടുക്കുന്ന തിരുസ്വരൂപം അൾത്താരയിലേക്ക് സംവഹിച്ച് പ്രത്യേക പ്രാർഥനകൾക്കു ശേഷം മദ്ബഹയിൽ പുനഃപ്രതിഷ്ഠിച്ച് നട അടയ്ക്കും.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറ തൈക്കളം, ഫാ. സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ എന്നിവർ സഹകാർമികരാകും.
അതിരമ്പുഴ പള്ളിയിൽ ഇന്ന്
എട്ടാമിടം
രാവിലെ 5.45ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന - ഫാ. സിറിയക് കോട്ടയിൽ
7.30ന് വിശുദ്ധ കുർബാന - ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ
ഒമ്പതിന് വിശുദ്ധ കുർബാന - ഫാ. ആന്റോ പെരുമ്പള്ളിത്തറ
11ന് വിശുദ്ധ കുർബാന - ഫാ. ടോം കൈനിക്കര
ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന - ഫാ. ആന്റണി ചൂരവടി
വൈകുന്നേരം നാലിന് വിശുദ്ധ കുർബാന - ആർച്ച് പ്രിസ്റ്റ് റവ.ഡോ. മാണി പുതിയിം
5.30ന് വിശുദ്ധ കുർബാന - ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
6.30ന് ലദീഞ്ഞ്, പ്രദക്ഷിണം
7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കൽ
സമാപന പ്രാർഥന, ആശീർവാദം, കൊടിയിറക്കൽ
ഗാനമേള (ചെന്നൈ മെലഡീ