കോട്ടയം: യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് പുത്തന്‍പറമ്പില്‍ ഫൈസല്‍ (29), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് ചെറിയ മഠത്തില്‍ അഖില്‍ ബി. ഡേവിഡ് (25) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിക്കെതിരേ സാക്ഷിപറഞ്ഞ യുവാവിനെയാണ് ഇവര്‍ കഴിഞ്ഞദിവസം കരിയംപാടം ഭാഗത്തുവച്ചു സംഘം ചേര്‍ന്ന് ആക്രമിച്ചത്. അക്രമികളില്‍ ഒരാളായ ജിജോയുടെ സഹോദരനായ ജിയോക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ജിയോയ്ക്ക് എതിരേ സാക്ഷി പറഞ്ഞതിനുള്ള വിരോധം മൂലമാണ് ജിജോയും കൂട്ടരും ചേര്‍ന്ന് കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ചത്. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. അന്വേഷണസംഘം അഖിലിനെയും ഫൈസലിനെയും പിടികൂടുകയുമായിരുന്നു. ജിജോയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. എസ്എച്ച്ഒ കെ. ഷിജി യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.