പത്തനാപുരം: കേരളത്തിന്റെ വികസനം തടയുന്ന കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരേ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചണിനിരക്കേണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
രാജ്യത്ത് പ്രാദേശിക പാർട്ടികളുടെ പ്രസക്തി വർധിച്ചിരിക്കൂകയാണ്. മതേതരത്വത്തിന് ബിജെപി ഉയർത്തുന്ന ഭീഷണികൾക്കെതിരായ ബദലാണ് കേരളത്തിലെ എൽഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.
മുൻ എംഎൽഎ എ. ജോർജിന്റെ 19 -ാമത് ചരമവാർഷികത്തിൽ കേരളാ കോൺഗ്രസ് എം നിയോജക മണ്ഡലം കമ്മിറ്റി മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മാങ്കോട് ഷാജഹാൻ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് -എം സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം ബെന്നി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ മുതിർന്ന പാർട്ടി അംഗങ്ങളെ ആദരിച്ചു. സജി ജോൺ കുറ്റിയിൽ, രഞ്ജിത്ത് തോമസ്, എ. ഇക്ബാൽ കുട്ടി, വി.എം. മോഹനൻ പിള്ള, പി.ജോൺ കരിക്കം, ജോസ് ഏറത്ത്, വി.ഐ. സാംകുട്ടി, കെ.വൈ സുനെറ്റ്, കോശി ജോർജ്, മുഹമ്മദ് നാദിർഷ, മുഹമ്മദ് കാസിം, നവാസ് തേമ്പാവുംമൂട്ടിൽ, കെ.എ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.