ചാത്തന്നൂർ : സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതിയുടെ മറവിൽ ചാത്തന്നൂരിലെ സ്കൂളുകളിൽ നടത്തിയ നിർമാണപ്രവർത്തികളിലെ അഴിമതികളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ആവശ്യപ്പെട്ടു.
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന്റെ നിർമാണപ്രവർത്തനങ്ങളിൽ നടന്ന ക്രമകേടുകളിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ബിജെപി കല്ലുവാതുക്കലിൽ സംഘടിപ്പിച്ച ധർണ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിൽ നടന്ന നിർമാണപ്രവർത്തികളിൽ ഗുരുതരമായ അഴിമതിയാണ് നടന്നിരിക്കുന്നത് ചാത്തന്നൂർ വി എച്ച് എസ് സി യിൽ നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാൽ തകർന്നു എന്നിട്ടും സർക്കാർ ഭാഗത്ത് നിന്നും അന്വേഷണം ഉണ്ടാവുന്നില്ല
സമഗ്രവിദ്യാഭ്യാസ വികസനപദ്ധതിയുടെ മറവിൽ ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും നിർമാണപ്രവർത്തങ്ങളിൽ ഗുരുതരമായ അഴിമതിയും നടന്നിട്ടുണ്ട്. ഈ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെയും സർക്കാരിനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു
ജി. എസ്. ജയലാൽ എംഎൽ എയുടെആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ നിർമാണപ്രവർത്തികൾ നടത്തിയിരിക്കുന്നത്.
ധർണയിൽ ബിജെപി കല്ലുവാതുക്കൽ ഏരിയ പ്രസിഡന്റ് ആർ.ജയൻ അധ്യക്ഷത വഹിച്ചു.
കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ്് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജുലക്ഷമൺ, പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്.ജി. കുറുമണ്ടൽ,സംസ്ഥാന കൗൺസിൽ അംഗം വിജയമോഹൻ, പാരിപ്പള്ളി ഏരിയ പ്രസിഡന്റ് സുരേഷ് ചന്ദ്രൻ, കല്ലുവാതുക്കൽ ഏരിയ ജനറൽ സെക്രട്ടറി വിഷ്ണു, പാരിപ്പള്ളി ഏരിയ ജനറൽ സെക്രട്ടറി മനേഷ്,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.