കൊല്ലം: ജൈവവൈവിധ്യത്തിന്റെ കലവറയായ ചെറിയവെളിനല്ലൂർ ആയിരവല്ലിപ്പാറ ഖനനത്തിനെതിരേ സംരക്ഷണ സമരസമിതി കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അധ്യക്ഷനായി. സമരസമിതി കൺവിനർ ബൈജു ചെറിയവെളിനല്ലൂർ, കെപിസിസി സെക്രട്ടറി ഷാനവാസ് ഖാൻ, ബിജെപി ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വട്ടപ്പാറ നാസിമുദ്ദീൻ, കോൺഗ്രസ് വക്താവ് സൂരജ് രവി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇസ്മായിൽ ഖനി, സമരസമിതി ചെയർമാൻ ജി. അനിൽകുമാർ, ജെയിംസ് എൻ. ചാക്കോ, പി.ജെ ചാക്കോ, ടോംസൺ ചാക്കോ, ഐ. മുഹമ്മദ് റഷീദ്, മാതൃസമിതിയിലെ അമ്മമാർ, വിവിധ മത സാംസ്കാരിക സംഘടനയുടെ പ്രവർത്തകരും പങ്കെടുത്തു.
പിക്കപ്പ് വാൻ
മറിഞ്ഞു
കൊട്ടാരക്കര: തമിഴ്നാട്ടിൽ നിന്നും കോഴിയുമായി വന്ന പിക്കപ്പ് വാഹനം പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ദേശീയപാതയിൽ എഴുകോൺ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. എഴുകോൺപാലത്തിൽ നിന്നും ഇടക്കിടം റോഡിലേക്കാണ് വാൻ പതിച്ചത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.അപകട സമയത്ത് ഇടക്കിടം റോഡിൽ ആൾ സഞ്ചാരവും വാഹന ഗതാഗതവും കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
എഴുകോൺ പാലത്തിൽ വാഹനാപകടങ്ങൾ പതിവാണ്. റോഡിന്റെ വളവും കയറ്റിറക്കവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.ഈ ഭാഗത്ത് കൈവരികളോ അപകട സൂചകങ്ങളോ സ്ഥാപിച്ചിട്ടില്ല.