കുറവിലങ്ങാട്: നോമ്പിന്റെയും ഉപവാസത്തിന്റെയും അനുഭവം സമ്മാനിച്ച് മൂന്നുനോമ്പ് തിരുനാള്‍ ഇന്ന് സമാപിക്കും. ഇടവകക്കാരുടെ തിരുനാളെന്ന് വിശേഷിപ്പിക്കുന്ന ഇന്ന് ആയിരങ്ങള്‍ മുത്തിയമ്മയ്ക്കരികിലെത്തും. മൂന്നുനോമ്പ് തിരുനാളിന് സമാപനമാകുന്നതിന് പിന്നാലെ ഇടവകയെ കാത്തിരിക്കുന്നത് ദേശത്തിരുനാളുകളും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളുമാണ്.
ഇന്ന് 10.30ന് കാഞ്ഞിരപ്പിള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആറിന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം. മരിച്ചവരുടെ ഓര്‍മദിനമായ നാളെ 5.30ന് വിശുദ്ധ കുര്‍ബാന. 6.15ന് സെമിത്തേരി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടക്കും. എട്ടിന് വിശുദ്ധ കുര്‍ബാന.