കോഴഞ്ചേരി: അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ അമ്പിളി പ്രഭാകരന് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് മെംബറാണ്. പ്രസിഡന്റായിരുന്ന അനിത കുറുപ്പ് സിപിഎം ധാരണപ്രകാരം രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ ഇന്നലെ കൂടിയ ഭരണസമിതിയോഗത്തിൽ തെരഞ്ഞെടുത്തത്.
പതിനാറംഗ ഭരണസമിതിയിൽ എൽഡിഎഫ് - ഏഴ്, ബിജെപി - അഞ്ച്, യുഡിഎഫ് - നാല് എന്നിങ്ങനെയാണ് കക്ഷിനില. അന്പിളി പ്രഭാകരൻ നായർക്ക് ഏഴ് വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി ബിജെപിയിലെ അനുരാധ ശ്രീകുമാറിന് അഞ്ച് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കാനുള്ള വിപ്പ് നേരത്തെ യുഡിഎഫിനു നൽകിയിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അന്പിളി പ്രഭാകരൻ നായർ 23 വർഷമായി പഞ്ചായത്ത് മെംബറാണ്. എട്ട്, ഒന്‍പത് വാർഡുകളെയാണ് മാറിമാറി ഇവർ പ്രതിനിധീകരിച്ചത്.
സിപിഎം അയിരൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷന്റെ ഏരിയ കമ്മിറ്റിയംഗം, എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് അയിരൂര്‍ സൗത്ത് മേഖല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
രണ്ടുവർഷമാണ് അന്പിളി പ്രഭാകരൻ നായർക്കും പാർട്ടി തീരുമാന പ്രകാരം കാലാവധിയുള്ളത്. പിന്നീടുള്ള ഒരുവർഷം സിപിഎമ്മിലെ ശ്രീജ വിമൽ പ്രസിഡന്റാകും. അനുമോദനയോഗം സിപിഎം ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.