കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ ഉത്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്താനും മികച്ച വില ലഭ്യമാക്കാനും കാര്‍ഷിക ഉത്പന്നങ്ങളില്‍നിന്നു മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി വിദേശരാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതിനും മറ്റുമായി കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളെയും പാമ്പാടി ബ്ലോക്കിലെ നാല് പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി എഫ്പിഒ രൂപീകരിക്കുമെന്ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അറിയിച്ചു. കാര്‍ഷിക യന്ത്രവത്കരണം ചെറുകിട കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുകയും അവയുടെ പരിശീലനം ഉള്‍പ്പെടെയുള്ളവയുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, പി.കെ. പ്രദീപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കിഷോര്‍, എ.ഇ. വിന്യ, ബിഡിഒ എസ്. ഫൈസല്‍, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, വിവിധ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആധുനിക റബര്‍ ടാപ്പിംഗ് യന്ത്രം, കൊക്കോ ഉണക്കുന്ന യന്ത്രം, കൂടാതെ കാര്‍ഷിക മേഖലയിലെ അതിനൂതനമായ യന്ത്രങ്ങളുടെ പരിചയപ്പെടുത്തലും ഫാം ട്രെയിനിംഗും നടത്തി.