ന്യൂഡൽഹി: ഡോ. അകവൂർ നാരായണന്റെ സ്മരണയ്ക്കായി ഗായത്രി സാംസ്കാരിക സംഘടന ഏർപ്പെടുത്തിയ അകവൂർ സ്മാരക മലയാള പഠന പ്രതിഭ പുരസ്കാരത്തിന് ഡൽഹി വികാസ്പുരി കേരള സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി തേജസ് സുരേഷ് അർഹനായി.
കേരള സ്കൂളിൽ നിന്ന് പത്താം ക്ലാസിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകുന്നത്. മഹവീർ എൻക്ലേവിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശി സുരേഷിന്റെയും ബിന്ദുവിന്റെയും മകനാണ് തേജസ്. കേരള സ്കൂളിൽ നിന്ന് പത്താംക്ലാസിൽ 97 ശതമാനം മാർക്ക് വാങ്ങിയാണ് വിജയിച്ചത്.