രാമപുരം: സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്കൂൾ 74-ാമതു വാര്‍ഷികവും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സീറോ മലബാര്‍സഭ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിക്കും. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തും. സര്‍വീസില്‍നിന്നു വിരമിക്കുന്ന സിസ്റ്റര്‍ റിജ എഫ്സിസിക്ക് യാത്രയയപ്പ് നല്‍കും.
കുറുമണ്ണ്: സെന്റ് ജോണ്‍സ് ഹൈസ്കൂൾ 47-ാമത് വാര്‍ഷികവും രക്ഷാകര്‍തൃദിനവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപികമാരായ സുമം തോമസ്, ലിസി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് പീടികമലയില്‍ അധ്യക്ഷത വഹിച്ചു.
പൂഞ്ഞാർ: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഡോ. ജോർജ് ഇടയാടിയിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ സിഎംഐ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സിഎംഐ അനുഗ്രഹ പ്രഭാഷണവും നടത്തി. സർവീസിൽനിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ കെ.എം.ടോം, അധ്യാപകരായ തോമസ് വർക്കി, മിനി കെ. ജോർജ് എന്നിവർക്കു യാത്രയയപ്പ് നൽകി.
ഭരണങ്ങാനം: ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജെസി മരിയ അധ്യക്ഷത വഹിച്ചു. ദേശീയ, സംസ്ഥാന കലാ-കായിക മത്സങ്ങളില്‍ മെഡല്‍ നേടിയവരുടെ പരിശീലകരായ മാര്‍ഗംകളി പരിശീലകന് രവീന്ദ്രന് നായര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അത്ലറ്റിക് പരിശീലകന് ജൂലിയസ് ജെ. മനയാനി, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ആഷ്ന ഷൈജു, ആദിത്യ അജി, സോനാ രാജീവ് എന്നിവരെ ആദരിച്ചു.