കൊട്ടാരക്കര: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശിനി മരിച്ചു. കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ അലക്സ് കുട്ടി-ജോളിക്കുട്ടി ദമ്പതികളുടെ മകൾ അനു ഏബൽ (34) ആണ് മരിച്ചത്.
കുവൈറ്റിലെ ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ 28നാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങവേ റോഡു മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അനു ഏബൽ അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രിയിൽ അന്ത്യം സംഭവിക്കുകയായിരുന്നു.
ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ ഏബൽ രാജനാണ് ഭർത്താവ്. മകൻ ഹാരോൺ ഏബൽ. കുവൈറ്റിൽ സ്റ്റാഫ് നഴ്സായ അഞ്ജു ബിജു സഹോദരിയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സംസ്കാരം പിന്നീട്.