പട്ടാന്പി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ബ്ലോക്ക് സെക്രട്ടറിക്കാണ് രാജികത്ത് നൽകിയത്. മുന്നണി ധാരണ പ്രകാരമാണ് രാജി. ഭരണത്തിന്റെ തുടക്കത്തിൽ പ്രസിഡന്റ് ആകുന്നവർ രണ്ടു വർഷം പൂർത്തിയായാൽ രാജി വെക്കണം എന്നായിരുന്നു മുന്നണി ധാരണ. പ്രസിഡന്റ് രാജിവച്ചതോടെ വൈസ് പ്രസിഡന്റ് പി.ടി മുഹമ്മദ് കുട്ടിക്കാണ് പ്രസിഡന്റിന്റെ ചുമതല. കൊപ്പം ഡിവിഷനിൽ നിന്നും ജയിച്ച ഗീത മണികണ്ഠനാകും ഇനി പ്രസിഡന്റ്. ഇലക്ഷൻ കമ്മീഷൻ ആണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിശ്ചയിക്കുക. പ്രസിഡന്റ് രാജിവച്ചാൽ ഒരു മാസത്തിനുള്ളിൽ തന്നെ തെരെഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസിലെ ഗീത മണികണ്ഠൻ പ്രസിഡന്റായാൽ കോണ്‍ഗ്രസിലെ വൈസ് പ്രസിഡന്റ് പി.ടി. മുഹമ്മദ് കുട്ടി രാജിവയ്ക്കും. പകരം ലീഗ് പ്രതിനിധി വൈസ് പ്രസിഡന്റാകും. ആകെ 15 അംഗങ്ങളാണ് ബ്ലോക്കിൽ. സിപിഎം - 7, ലീഗ് - 4, കോണ്‍ഗ്രസ് - 4 എന്നിങ്ങനെയാണ് കക്ഷിനില.