ചിറ്റാരിക്കാല്‍: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാലില്‍ ദേശീയോദ്ഗ്രഥന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയേയും ജോഡോ യാത്രയേയും നെഞ്ചിലേറ്റിയതായി അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജോര്‍ജ് കരിമഠം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, ബ്ലോക്ക് പ്രസിഡന്റ് തോമസ് മാത്യു, ജോസഫ് മുത്തോലി, ജോസ് കുത്തിയതോട്ടില്‍, എം.കെ.ഗോപാലകൃഷ്ണന്, മാത്യു പടിഞ്ഞാറേല് എന്നിവര്‍ പ്രസംഗിച്ചു.
പനത്തടി: ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറങ്കടവ് മുതല്‍ പാണത്തൂര്‍ ബസാര്‍ വരെ ദേശീയോദ്ഗ്രഥനറാലിയും സംഗമവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി.നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു.
എന്‍.ഐ.ജോയ്, സി.കൃഷ്ണന് നായര്‍, എ.കെ. ദിവാകരന്, കെ.എന്‍.സുരേന്ദ്രന് നായര്‍, ജോണി തോലമ്പുഴ, എന്‍.സി.ദേവസ്യ, രാധ സുകുമാരന്‍, അജീഷ് എന്നിവര്‍ പ്രസംഗിച്ചു. എ.വിഷ്ണുദാസ് സ്വാഗതവും വിജയകുമാര്‍ നന്ദിയും പറഞ്ഞു.