നടുവിൽ: യൂത്ത് കോൺഗ്രസ് നടുവിൽ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയായ സ്റ്റെപ്പ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർവകലാശാല അവസരങ്ങളെ കുറിച്ചുള്ള ഏകദിന ശില്പശാല നടത്തി. നടുവിൽ മേഖലയിലെ ഹയർസെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശിൽപശാല കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെംബർ ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർവകലാശാല അസി. പ്രഫസർ ഡോ. ഇഫ്തിക്കാർ അഹമ്മദ് ക്ലാസ് നയിച്ചു. സമാപന സെഷൻ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്റ്റെപ്പ് കൺവീനറും യൂത്ത് കോൺഗ്രസ് നടുവിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ വി.എം.നന്ദകിഷോർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിൽ, നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.രഞ്ജിനി, വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, വിവിധ കേന്ദ്ര സർവകലാശാല വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് യൂത്ത് കോൺഗ്രസ് നടുവിൽ മണ്ഡലം കമ്മിറ്റി സ്റ്റെപ്പ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചത്.
മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് യൂത്ത് കോൺഗ്രസ് നടുവിൽ മണ്ഡലം കമ്മിറ്റി സ്റ്റെപ്പ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചത്.