പയ്യാവൂർ: പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും ദീർഘകാലത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്ന പ്രിൻസിപ്പൽ കെ.സി. റെജിമോൻ, എൽപി വിഭാഗം അധ്യാപിക പി.ജെ. ലിസി എന്നിവർക്കുള്ള യാത്രയയ്പ്പും നടത്തി. സ്കൂൾ മാനേജർ ഫാ. ജയ്സൺ പള്ളിക്കര സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കോട്ടയം കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിച്ചു.
പൂർവവിദ്യാർഥിയും സംഗീതജ്ഞനുമായ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ മുഖ്യാതിഥിയായിരുന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം ടി.പി. അഷ്റഫ്, സവിത ജയപ്രകാശ്, ബെന്നി പി. ജോൺ, സുനിൽ ഫിലിപ്പ്, ഷാജു കുര്യൻ, ജോയൽ ജനീവ്, കെ. അനുലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കെ.സി. റെജിമോൻ, പി.ജെ. ലിസി എന്നിവർ മറുപടി പ്രസംഗം നടത്തി. ടി.കെ. ഷാജിമോൻ നന്ദി പറഞ്ഞു. ബിജു സൈമൺ റിപ്പോർട്ട് അവതരിപ്പിച്ചു.