പുലിക്കുരുമ്പ: സെന്റ് ജോസഫ്സ് സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന യുപി സ്കൂൾ മുഖ്യാധ്യാപകൻ ജോസഫ് വർഗീസ്, യുപി സ്കൂൾ ഗണിതാധ്യാപിക വി.കെ.ജെസിമോൾ, ഹൈസ്കൂൾ ഓഫീസ് ക്ലാർക്ക് എസ്. ജോയിച്ചൻ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ സി.എ.ജോസഫ്, റിനോ ജോസ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി നിറവിലെത്തിയ ഫാ.മാത്യു ശാസ്താംപടവിലിനെ സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ആലിലക്കുഴിയിൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ റെജിമോൻ പടിഞ്ഞാറെആനിശേരിൽ, ഷിജി കൊല്ലിയിൽ, ബിആർസി കോഓർഡിനേറ്റർ ടി.അനൂപ്, ഇടവകാ കോ-ഓർഡിനേറ്റർ ജോയി കുരുവൻമാക്കൽ, മുൻ മുഖ്യാധ്യാപകൻ ഡായി മാത്യു, പിടിഎ ഭാരവാഹികളായ രാജു ജോസഫ്, ലൂക്കോസ് മുണ്ടന്താനത്ത്, വിദ്യാർത്ഥി പ്രതിനിധികളായ കെ.എസ്.മരിയ, ജെറോം ഷിബു, പ്രോഗ്രാം കൺവീനർ ഗിരീഷ് അലോഷ്യസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാസന്ധ്യയും, ചെണ്ടമേളവും, ആകാശവിസ്മയവും അരങ്ങേറി.