ശ്രീകണ്ഠാപുരം: കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിൽ നൂതന ഇൻഫർമേഷൻ ടെക്നോളജി സങ്കേതം ഉപയോഗപ്പെടുത്തുന്നതിനായി ഇരിക്കൂർ മണ്ഡലത്തിൽ ഇരിക്കൂർ ഇന്നോവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ (ഐഐഐസി) രൂപീകരിച്ചു. വിദ്യാർഥികൾക്കും യുവാക്കൾക്കും ഉദ്യോഗാർഥികൾക്കും സാധാരണക്കാർക്കും വരെ ഉപകാരപ്പെടുന്ന രീതിയിൽ ശാസ്ത്ര സാങ്കേതികത ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ നൂതന പദ്ധതികളുടെ തുടർച്ചയാണ് ഐഐഐ സി രൂപീകരിച്ചത്. പ്രഗത്ഭ ടെക്നോളജി വിദഗ്ധരും സംരംഭകരും സ്റ്റാർട്ടപ്പ് വിദഗ്ധരുമടങ്ങുന്ന പ്രൊഫഷനുകളാണ് സമിതിയിൽ ഉള്ളത്. വിദ്യാഭ്യാസം. സംരംഭകത്വം.
തൊഴിൽ. കൃഷി തുടങ്ങി സാധാരണക്കാരന്റെ ജീവിത വിജയം ഉറപ്പാക്കുന്ന പദ്ധതികളുടെ ആസൂത്രണവും ഇതിലൂടെ നടപ്പാക്കും. സ്റ്റാർട്ടപ്പുകൾ,സംരംഭകത്വം, സ്ത്രീ ശാക്തീകരണ പരിപാടികൾ, ഹ്രസ്വകാല കോഴ്സുകൾ, കോ -വർക്കിംഗ് സ്പേസുകൾ എന്നിവയും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കും.
പദ്ധതിയിലൂടെ സുസ്ഥിരമായ രീതിയിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വിനിമയം നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്താൻ കഴിയുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
ഫെബ്രുവരി രണ്ടാം വാരത്തോടെ സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.