+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി: ‘ക​രി​യ​ർ പാ​ത്തി​ന്‍റെ ’ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി​യാ​യ ’ക​രി​യ​ർ പാ​ത്തി​ന്‍റെ’ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി: ‘ക​രി​യ​ർ പാ​ത്തി​ന്‍റെ ’ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി​യാ​യ ’ക​രി​യ​ർ പാ​ത്തി​ന്‍റെ’ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ’ക​രി​യ​ർ പാ​ത്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ 60 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സോ​ഷ്യ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കൂ​ട്ടാ​യ്മ​യാ​യ വീ​കാ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​ലി​മി​ന​റി ടെ​സ്റ്റ് ന​ട​ത്തി ആ ​ടെ​സ്റ്റി​ൽ വി​ജ​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഓ​ണ്‍​ലൈ​നി​ലും പി​ന്നീ​ട് ക്ല​സ്റ്റ​ർ മാ​തൃ​ക​യി​ൽ കോ​ച്ചിം​ഗ് ന​ൽ​കി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക്ക് ത​യാ​റാ​ക്കാ​നു​മാ​ണ് ക​രി​യ​ർ പാ​ത്ത് പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ ഷ​ജ്ന ക​രീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ബി. ന​സീ​മ, സീ​ത വി​ജ​യ​ൻ, വാ​ർ​ഡ് അം​ഗ​മാ​യ എം.​കെ. രാ​മ​ച​ന്ദ്ര​ൻ, സ​ഫ​യ​ർ ഫ്യൂ​ച്ച​ർ അ​ക്കാ​ദ​മി പ്ര​തി​നി​ധി ജോ​ണ്‍ ലാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു സെ​ബാ​സ്റ്റ്യ​ൻ, സ​ർ​വോ​ദ​യ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബി​ജു ജോ​ർ​ജ്, സ​ർ​വോ​ദ​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.