പെരുവ: മുളക്കുളം - വെള്ളൂര്‍ റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനും സര്‍ക്കാര്‍ നിശ്ചയിച്ച നിലവാരത്തില്‍ റോഡ് വികസന പദ്ധതി നടപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഇന്ന് അടിയന്തര യോഗവും റോഡ് സന്ദര്‍ശനവും നടക്കും. ഇന്ന് മൂന്നിന് മുളക്കുളം അമ്പലപ്പടിയിലാണ് യോഗം നടക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കടുത്തുരുത്തി - അറുനൂറ്റിമംഗലം റോഡിലും കീഴൂര്‍ - അറുനൂറ്റിമംഗലം റോഡിലും വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കുന്നതിനുള്ള പ്രത്യേക യോഗം ഇന്ന് നാലിന് പെരുവ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടത്തുമെന്നും എംഎല്‍എ അറിയിച്ചു.
മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായരുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗമാണ് വിളിച്ചിരിക്കുന്നത്.
അറുനൂറ്റിമംഗലം - പെരുവ റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ചും പെരുവ - പിറവം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തല്‍ നടത്തും.