ചങ്ങനാശേരി: അതിരൂപതയുടെ 24-ാമത് ബൈബിള്‍ കണ്വന്ഷന് മുന്നോടിയായി കുറുമ്പനാടം ഫൊറോനാ കണ്വന്ഷന് നടത്തി. സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടന്ന കണ്വന്ഷന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. ചെറിയാന് കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയില്‍ വചനസന്ദേശം നല്കി. ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫാ. ടോം കുന്നുംപുറം, ഫാ. ജെറിന് അഞ്ചില്‍, ഫാ. ടോമി പുത്തന്‍പുരയ്ക്കല്‍, ചെറിയാന് നെല്ലുവേലി, ലാലി ഇളപ്പുങ്കല്‍, ജോഷി കൊല്ലാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി ഫൊറോന കണ്വന്ഷന് അഞ്ചിന് പാറേല്‍ പള്ളിയിലും തുരുത്തി ഫൊറോന കണ്വന്ഷന് 11ന് മാര്‍ത്ത് മറിയം ഫൊറോന പള്ളിയിലും തൃക്കൊടിത്താനം ഫൊറോന കണ്വന്ഷന് 12ന് സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിലും നടക്കും. ഫെബ്രുവരി 21 മുതല്‍ 25 ശനിവരെ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ കത്തീഡ്രല്‍ പള്ളി മൈതാനിയിലാണു ചങ്ങനാശേരി അതിരൂപതാ ബൈബിള്‍ കണ്വന്ഷന് നടക്കുന്നത്.