ചിങ്ങവനം: റോഡില്‍ കുഴഞ്ഞുവീണു കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട സ്കൂള്‍ ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30ന് എംസി റോഡില്‍ ചിങ്ങവനം പുത്തന്പാലത്തിനടുത്താണ് അപകടം. കുറിച്ചി സ്കൂളിലെ ബസില്‍ ആയയായി ജോലി നോക്കിയിരുന്ന കുറിച്ചി സ്വദേശിനിയായ യുവതിയാണ് അപകടത്തില്‍പ്പെട്ടത്.
കുട്ടികളെ ബസില്‍നിന്ന് ഇറക്കി റോഡ് മുറിച്ചു കടത്തിവിട്ടശേഷം തിരികെ വരുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഈസമയം എത്തിയ കെഎസ്ആർടിസി ബസ് റോഡില്‍ വീണുകിടക്കുന്ന യുവതിയെ കണ്ട് ബ്രേക്കിട്ടെങ്കിലും മുന്‍വശത്തെ ടയര്‍ യുവതിയെ മറികടന്ന് ശരീരത്തില്‍ കയറാതെയാണ് നിന്നത്.
സംഭവത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ടയറിന്റെ അടിയില്‍ കുടുങ്ങിയ തലമുടി മുറിച്ചു മാറ്റിയാണ് യുവതിയെ പുറത്തെടുത്തത്. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.