ജനീവ: അഫ്ഗാനിസ്താനിലെ ഒരു കോടി കുട്ടികൾക്കാണ് സഹായം ആവശ്യമുള്ളതെന്ന് യുനിസെഫ്. ജീവന് ഭീഷണിയാകുന്ന വിധത്തിൽ ഈ വർഷം 10 ലക്ഷം കുട്ടികളിൽ പോഷകാഹാര കുറവുണ്ടായേക്കാമെന്നും യുനിസെഫ് വ്യക്തമാക്കി.
വർഷങ്ങളായുള്ള വരൾച്ച, സംഘർഷം, സാന്പത്തിക തകർച്ച,എന്നിവയോടൊപ്പം കോവിഡ് കൂടി വന്നതോടെ രാജ്യത്തെ 1.40 കോടി ജനത്തിന് ഭക്ഷ്യ സുരക്ഷിതത്വമില്ലാതായെന്ന് ഐക്യരാഷ്ട്രസഭ ഭക്ഷ്യ പരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നൽകി. അതേസമയം, ലോക ബാങ്ക് അഫ്ഗാനുള്ള ധനസഹായം നിർത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അഫ്ഗാനിൽ ഒരു കോടി കുട്ടികൾക്ക് സഹായം ആവശ്യമുള്ളതായി യൂനിസെഫ്
01:10 PM Aug 29, 2021 | Deepika.com