ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ. പി.ജി. രാമകൃഷ്ണപിള്ളയെ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ ആരോഗ്യ ഉപദേശക സമിതി അംഗമായി നിയമിച്ചു.
ഗവർണർ ഇതുസംബന്ധിച്ച് ഡോ. പി.ജി. ആറിന് സമ്മതം ചോദിച്ച് കത്തയയ്ക്കുകയും അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. ഡോ. പി.ജി.ആർ. വൈദ്യരംഗത്തിനു നൽകിയ മഹത്തായ സംഭാവനയുടെയും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിലാണ് പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.