തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനം സംസ്ഥാനത്ത് വിപുലമായി ആചരിച്ചു. ഗാന്ധി പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടക്കം രണ്ടു മിനിട്ട് മൗനം ആചരിച്ചും രാഷ്ട്രപിതാവിനെ സ്മരിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് പോലീസ് സേനാവിഭാഗത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു. നിയമസഭാ വളപ്പിലെ ഗാന്ധി പ്രതിമയിൽ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ പുഷ്പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ പങ്കെടുത്തു. ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
രോഗനിർണയ
ക്യാമ്പ് സംഘടിപ്പിച്ചു
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖം കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ, ഹാർബർ വാർഡ്, തെക്കുംഭാഗം മൂസ്ലിം ജമാത്ത്, ഹാർബർ വാർഡ് എഡിഎസ്, ഹരിത കർമ്മ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. സിറാജുൾ ഇസ്ലാം മദ്രസ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹാർബർ വാർഡ് കൗൺസിലർ നിസാമുദീൻ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ വിനോദ്, മായ, മീര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.