ബാലരാമപുരം: മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ബാലരാമപുരം പഞ്ചായത്ത് പ്രദേശത്തെ മാലിന്യ നീക്കം ആരംഭിച്ചു. ബാലരാമപുരം ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തിന് മുന്നിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ നീക്കം ചെയ്താണ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന് ഉദ്ഘാടനം നിര്‍വ്വഹിച്ചത് .പഞ്ചായത്തംഗം രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഷാമില ബീവി, ഹരിത കര്‍മ സേന,കുടുംബശ്രീ പ്രവര്‍ത്തകര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 200ഓളം പേര് പങ്കെടുത്താണ് ശുചീകണ പ്രവര്‍ത്തനം നടത്തിയത്. ഹൗസിംഗ് ബോര്‍ഡിന് മുന്നിലെ റോഡരികില്‍ നിന്നും മൂന്നു ലോഡ് മാലിന്യങ്ങള്‍ നീക്കം ചെയ്തു.
വലിച്ചെറിയൽ
മുക്ത കാമ്പയിൻ
ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിന്‍കര : കുളത്തൂര്‍ പഞ്ചായത്തിലെ വലിച്ചെറിയൽ മുക്ത കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് സുധാർജുനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡെവിൾസ് മേരി അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അജിത് പൊഴിയൂർ, സന്തോഷ് രാജ്, ഗീത സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ ലതാ റസ്സൽ, അസിസ്റ്റന്റ് സെക്രട്ടറി നൗഷാദ്, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.