ചാത്തന്നൂർ: പട്ടികജാതിക്കാർക്ക് വീടിനോട് ചേർന്ന് ഒരു കടമുറി പദ്ധതിയുമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വീടിനോട് ചേർന്ന് കടമുറി നിർമിക്കുന്ന ഈ പദ്ധതി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. യുവതി യുവാക്കൾക്ക് കടമുറി നിർമിച്ച സംരംഭങ്ങൾ തുടങ്ങുന്നതിന് ആണ് അവസരം ഒരുക്കുന്നത്.
കടമുറി നിർമ്മിക്കുന്നതിന് രണ്ടു ലക്ഷം രൂപ ആനുകൂല്യം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉളിയനാട് വേടർ കോളനിയിൽ നടന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ശർമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സദാനന്ദൻ പിള്ള ഗുണഭോക്താവായ സുരേഷിന്റെ ഭവനത്തിൽ കടമുറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. പട്ടികജാതി വികസന ഓഫീസർ ടി.ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു.
ചിറക്കര ഗ്രാമ പഞ്ചായത്തംഗം വിനിതദിപു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനി അജയൻ, ആശ, ചിറക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആർ ദീപു, ബിനു .പി, ദീപു. ഡി .യു, ശശിധരൻപിള്ള, അജു, സുനിത, ലാവണ്യ തുടങ്ങിയവർ പ്രസംഗിച്ചു.
2022- 23 വാർഷിക പദ്ധതിയിൽ ഏഴ് വനിതകൾക്കും ആറ് പുരുഷന്മാരുമായി 13 പേർക്ക് രണ്ടു ലക്ഷം രൂപ വീതം നൽകി 26 ലക്ഷം വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കടമുറി നിർമിക്കുന്നതോടൊപ്പം, വ്യാവസായിക വകുപ്പമായി ചേർന്ന് ഒരു ലക്ഷം സംരംഭക വർഷത്തിന്റ ഭാഗമാക്കി പരമാവധി സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഗ്രാമസഭ വഴിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.