പുനലൂർ: ഇടതുമുന്നണിയ്ക്ക് നഗരസഭയിൽ പുതിയ ചെയർപേഴ്സൺ. സിപിഐയിലെ ബി.സുജാതയെയാണ് പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ഇടതു മുന്നണിയിലെ ധാരണയെത്തുടർന്ന് ഇനി ഒരു വർഷക്കാലം ബി.സുജാത ചെയർപേഴ്സണായി തുടരും.
ഇന്നലെ രാവിലെ പുനലൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുൻ നഗരസഭാ ചെയർപേഴ്സണും സിപിഎം അംഗവുമായ നിമ്മി എബ്രഹാമാണ് സുജാതയുടെ പേരു നിർദേശിച്ചത്. സിപിഐയിലെ പ്രിയാ പിള്ള പിൻതാങ്ങി. പ്രതിപക്ഷത്തുനിന്ന് കോൺഗ്രസിലെ റംലത്ത് സഫീറിന്റെ പേര് മുൻ ചെയർപേഴ്സണായ കോൺഗ്രസിലെ ബീനാ ശാമുവേൽ നിർദേശിക്കുകയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് അംഗവുമായ കനകമ്മ പിന്താങ്ങുകയും ചെയ്തു.
എൽഡിഎഫിലെ ബി.സുജാതയ്ക്ക് 21 വോട്ടുകളും യുഡിഎഫിലെ റംലത്ത് സഫീറിന് 14 വോട്ടുകളും ലഭിച്ചു. ടിംബർ സെയിൽസ് ഡിഎഫ്ഒ കോശി ജോൺ വരണാധികാരിയായിരുന്നു. പുതിയ ചെയർപേഴ്സൺ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുനലൂർ നഗരസഭയിലെ ആരംപുന്ന വാർഡിനെയാണ് ബി.സുജാത പ്രതിനിധീകരിയ്ക്കുന്നത്. മൂന്നാം തവണയാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമാണ്. നിലവിൽ നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു.
മികച്ച സംഘാടക കൂടിയായ ബി.സുജാത ആരംപുന്ന മേഖലയിൽ സിപിഐയ്ക്ക് നിർണായക സ്വാധീനമുണ്ടാക്കിയ നേതാവു കൂടിയാണ്. മുൻ മന്ത്രി കെ.രാജു, എൽഡിഎഫ് നേതാക്കളായ കെ.എ.ലത്തീഫ് , കെ. ധർമ്മരാജൻ, കെ. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് നേതൃത്വത്തിൽ പുനലൂരിൽ ആഹ്ലാദ പ്രകടനവും നടത്തി.