കൊല്ലം: ഗാന്ധിജിയുടെ ആശയങ്ങളും നിലപാടുകളും ഇന്നും പ്രസക്തമാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഭാരതീയര്‍ അനുഭവിക്കുന്ന സര്‍വ സ്വാതന്ത്ര്യങ്ങള്‍ക്കും അടിത്തറയായത് ഗാന്ധിയുടെ അഹിംസയിലൂന്നിയ പോരാട്ടമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊല്ലം കോര്പറേഷന്, ഗാന്ധിപീസ് ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഏവരെയും ഒന്നായി കണ്ട ഗാന്ധി നിശബ്ദ സമരങ്ങളുടെ നായകനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താന്‍ വായിച്ച ഗാന്ധി പുസ്തകത്തിന്റെ അനുഭവം കുട്ടികളുമായി മന്ത്രി പങ്കുവെച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.
ചിന്നക്കട റസ്റ്റ് ഹൗസ് മുതല്‍ ബീച്ച് വരെ സംഘടിപ്പിച്ച ശാന്തിയാത്രയുടെ ഫ്ളാഗ് ഓഫ് സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, എന്‍.സി.സി, എസ്.പി.സി, റെഡ് ക്രോസ് കേഡറ്റുകളും യാത്രയില്‍ അണിചേര്‍ന്നു.
എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, എ.ഡി.എം ആര്.ബീനാറാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി ജി.ആര്. കൃഷ്ണകുമാര്‍, ഫാത്തിമ മാതാ നാഷനല്‍ കോളജ് മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗാന്ധി പീസ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് പോള്‍ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി.