പിലാത്തറ: വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഐഎച്ച്ആർഡി അപ്ലൈഡ് കോളജ് സയൻസ് വിദ്യാർഥി കണ്ടോന്താർ ചെങ്ങളത്തെ വി.വി. ശ്രീഹരി (18) യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വി.വി.ഗംഗാധരൻ- പരേതയായ സീന ദന്പതികളുടെ മകനാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നുച്ചയ്ക്ക് രണ്ടിന് ചെങ്ങളം സമുദായ സ്മശാനത്തിൽ സംസ്കാരം നടക്കും. സഹോദരങ്ങൾ: ശ്രീരാഗ് (അബുദാബി) സാരംഗി,സംഗീത (വിദ്യാർഥികൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കടന്നപ്പള്ളി).