ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ - കാപാസ്ഹേഡാ ഏരിയയുടെ ഓണാഘോഷ പരിപാടിയായ ’ചിങ്ങ നിലാവ്’ ഓഗസ്റ്റ് 29 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ ഗൂഗിൾ മീറ്റിലൂടെ അരങ്ങേറും.
ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്യും. പ്രശസ്ഥ സിനിമാ താരവും താടിയുടെ വലിപ്പത്തിൽ ഇന്ത്യയിൽ ഒന്നാമനും ലോകത്തിലെ രണ്ടാമനുമായ പ്രവീണ്‍ പരമേശ്വറും പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറുമായ വിഷ്ണു സുകുമാരനും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പ് സ്വാഗതം പറയും.
ഡിഎംഎ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ മണികണ്ഠൻ കെ.വി, രഘുനാഥൻ നായർ കെ.ജി, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ജോയിന്റ് ട്രഷററും മീഡിയ കോർഡിനേറ്ററുമായ പി.എൻ ഷാജി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. ഏരിയ വൈസ് ചെയർമാൻ സജി ഗോവിന്ദൻ കൃതഞ്ജത പറയും.
ചടങ്ങിൽ ഏരിയയിൽ നിന്നും പ്ലസ്ടുവിന് മികവ് നേടിയ വിദ്യാർഥിയെ വേലു മാസ്റ്ററുടെ സ്മരണാർത്ഥം നൾകുന്ന 5,001 രൂപയുടെ കാഷ് അവാർഡ് നൽകി ആദരിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈനിലൂടെ നടത്തിയ പൂക്കള മത്സരത്തിന്റെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ മീറ്റ് ലിങ്കിനും 9911020444 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ ഷാജി