കൊല്ലം: തേവളളി ഗവ.മോഡൽ വി എച്ച് എസ്എസ് ആൻഡ് എച്ച് എസ്എസ് ഫോർ ബോയ്സ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി മെറിറ്റ് ഡേ സംഘടിപ്പിച്ചു.
സർവീസിൽ നിന്നു വിരമിക്കുന്ന എസ്പിസി കൊല്ലം സിറ്റി എഡിഎൻഒ പി.അനിൽ കുമാറിന് യാത്രയയപ്പു നൽകി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. മത്സര പരീക്ഷകളിലും ജില്ലാ സംസ്ഥാനതല കലാമത്സരങ്ങളിലും ഉന്നത വിജയം നേടിയ കേഡറ്റുകൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗാർഡിയൻ പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹെർമ്മോയിൻ പി മാക്സ് വെൽ മുഖ്യസന്ദേശം നൽകി.
നിയുക്ത എഡിഎൻഒ ബി.രാജേഷ്, എസ്എംസി ചെയർമാൻ ഡി. ആന്റണി, എസ്പിസി കമ്യൂണിറ്റി പോലീസ് ഓഫിസർമാരായ എസ്. എസ്. അരുൺ, എസ്. ശെൽവരാജൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രദീപ് കുമാർ, പ്രവീൺ കുമാർ, വിഎച്ച്എസ് എസ് പ്രിൻസിപ്പൽ സൂസൻ വിൽഫ്രഡ്, സീനിയർ അസിസ്റ്റന്റ് മഞ്ജുള ആൽബർട്ട്, പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന റ്റി. ജയപ്രകാശ്, എസ്ആർജി കൺവീനർ എസ്. ഫാമില തുടങ്ങിയവർ പ്രസംഗിച്ചു.