കൊല്ലം: പ്രസിദ്ധ മരിയൻ സങ്കേതമായ ലൂർദ്പുരം ലൂർദ് മാതാ ദേവാലയത്തിലേക്കുള്ള മരിയൻ തീർഥാടനം നാളെ ആരംഭിച്ച് 12-ന് സമാപിക്കും. നാളെ രാവിലെ ഒമ്പതിന് ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൊടിയേറ്റും. തുടർന്ന് കൊല്ലം രൂപത മുൻ മെത്രാൻ ബിഷപ് സ്റ്റാൻലി റോമൻ തിരുനാൾ പ്രാരംഭ ബലി അർപ്പിക്കും. ഫാ. ക്രിസ്റ്റഫർ ഹെൻട്രി സന്ദേശം നൽകും.
ഉച്ചയ്ക്ക് 12 ന് നടക്കുന്ന കത്തോലിക്ക വനിത-ആവേ മരിയ കൂട്ടായ്മ അംഗങ്ങളുടെ സംഗമം ഫാ. ജോളി എബ്രഹാം ഉദ്ഘാടനം ചെയ്യും. ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. സിറ്റർ ഷീബ പ്രാർഥനാ ദൂത് നൽകും. തീർഥാടന ദിനങ്ങളിൽ ദിവസവും രാവിലെ ഏഴ്, ഉച്ചയ്ക്ക് 12, വൈകുന്നേരം അഞ്ച് എന്നിങ്ങനെ ദിവ്യബലി നടക്കും.
തീർഥാടന ദിവസങ്ങളിൽ രാവിലെ 11 മുതൽ രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സംഗമങ്ങൾ ഉണ്ടായിരിക്കും. രൂപതാ ഡയറക്ടർമാർ നേതൃത്വം നൽകും. രണ്ടിന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന മതസൗഹാർദ സമ്മേളനം സംസ്ഥാന സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രഫ. കോന്നി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് യേശുദാസൻ ആന്റണി അധ്യക്ഷത വഹിക്കും. സ്വാമി വേദാമൃതാനന്ദപുരി, പി.എം.എ സലാം മുസ്ലിയാർ, മോൺ. ഫെർഡിനാൻഡ് കായാവിൽ, വി.ടി. കുരീപ്പുഴ, മനോജ് ജോസഫ് എന്നിവർ മത സന്ദേശം നൽകും.
മൂന്ന് മുതൽ ഏഴുവരെ കൊച്ചിയിൽ നിന്നുള്ള പാഷണിസ്റ്റ് (പീഢാനുഭവ) സന്യാസസഭാ വൈദികർ നയിക്കുന്ന ജീവിത നവീകരണ ധ്യാനം വൈകുന്നേരം ആറു മുതൽ ഉണ്ടായിരിക്കും.
എട്ടിന് വൈകുന്നേരം ആറിന് കായൽ വെഞ്ചരിപ്പിന് ഫാ. ജോർജ് സെബാസ്റ്റ്യൻ നേതൃത്വം നൽകും. ഫാ.അമൽ രാജ് പ്രസംഗിക്കും. ഫ്രാൻസിലെ ലൂർദിൽ നിന്നെത്തിയ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തിരുനട തുറക്കൽ ഒമ്പതിന് വൈകുന്നേരം അഞ്ചിന് ഫാ. ജോൺ ബ്രിട്ടോയുടെ കാർമികത്വത്തിൽ നടക്കും. ഫാ. ടെറി തങ്കച്ചൻ മരിയൻ ദൂത് നൽകും.
പത്തിന് വൈകുന്നേരം ആറിന് വേസ്പര ഫാ.മനോജ് ആന്റണി നയിക്കും. ഫാ. മിൽട്ടൺ ജോർജ് പ്രഭാഷണം നടത്തും. തുടർന്ന് മരിയൻ പ്രദക്ഷിണം.
11 - ന് രാവിലെ ഒമ്പതിന് തിരുനാൾ സമൂഹബലിക്ക് ഫാ. ജോസ് പുത്തൻവീട് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജിജോ ജോസ് തിരുനാൾ സന്ദേശം നൽകും. തീർഥാടന സമാപന ദിവ്യബലി 12 ന് വൈകുന്നേരം അഞ്ചിന് കൊല്ലം രൂപതാ ബിഷപ് റവ. ഡോ. പോൾ ആന്റണി മുല്ലശേരി അർപ്പിക്കും. തുടർന്ന് തിരുസ്വരൂപ പുനഃപ്രതിഷ്ഠിയ്ക്കു ശേഷം കൊടിയിറക്ക്.
പത്രസമ്മേളനത്തിൽ ഫാദർ ലാസർ എസ്.പട്ടകടവ്, ജോസഫ് ജോർജ്, ആന്റണി ക്ലീറ്റസ്, ഹെനി ഫ്രാൻസിസ്, ജോൺ ബ്രിട്ടോ ക്ലീറ്റസ്, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംബന്ധിച്ചു.