പത്തനംതിട്ട: റാന്നി വിജ്ഞാന ഗ്രാമം (നോളജ് വില്ലേജ്) പദ്ധതിയുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചെയർമാനായി സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവായി.
പ്രമോദ് നാരായൺ എംഎൽഎ വൈസ് ചെയർമാനും തൊഴിൽവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. കെ-ഡിസ്ക് സിഇഒ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കെഎഎസ്ഇ മാനേജിംഗ് ഡയറക്ടർ, അസാപ് മാനേജിംഗ് ഡയറക്ടർ, എസ്ഐഇടി ഡയറക്ടർ, സിഎംഡി ഡയറക്ടർ, നോളജ് വില്ലേജ് അക്കാഡമി കൗൺസിൽ അംഗങ്ങൾ എന്നിവരാണ് സമിതിയിൽ ഉൾപ്പെടുന്നത്.
വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിൽ, ശിശുക്ഷേമം, പ്രവാസി ക്ഷേമം, നൈപുണ്യ പരിശിലീനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സർക്കാർ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ റാന്നി നോളജ് വില്ലേജ് പദ്ധതിയ്ക്കായി ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാമിനാണെന്നു പ്രമോദ് നാരായൺ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.
റാന്നി ബിപിസി ഷാജി എ. സലാം, വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസ് പ്രിൻസിപ്പൽ ബി. രാജശ്രീ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സ്കിൽ ആൻഡ്
ഇന്നവേഷൻ ഹബിന്
പദ്ധതിരേഖ
റാന്നിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്കിൽ ആൻഡ് ഇന്നവേഷൻ ഹബിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാൻ സെൻട്രൽ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റാന്നി നോളജ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനവും ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, അസാപ് എംഡി ഡോ. ഉഷ ടൈറ്റസ്, കെ. ഡിസ്ക് മെംബർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, ഐസിടാക് സിഇഒ സന്തോഷ് കുറുപ്പ്, ഡിഡിയുജികെവൈ പ്രോഗ്രാം മാനേജർ പി.എൻ. ഷിബു, കെഎഎസ്ഇ ഓപ്പറേഷൻ മാനേജർ സുബിൻദാസ്, ആർ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
ആവിഷ്കാർ, ജ്വാല
പദ്ധതികൾ ശ്രദ്ധേയമായി
റാന്നിയിൽ സർക്കാർ പ്രഖ്യാപിച്ച സ്കിൽ ആൻഡ് ഇന്നവേഷൻ ഹബുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ആസൂത്രണത്തിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്പോൾ തന്നെ റാന്നിയിലെ എല്ലാ വിദ്യാലയങ്ങളെയും കോർത്തിണക്കി ഒരുവർഷത്തിനുള്ളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നോളജ് വില്ലേജിന്റെ ഭാഗമായി നടത്തി.
റാന്നിയിലെ സ്കൂൾ വിദ്യാർഥികളുടെ അഭിരുചികൾ അടയാളപ്പെടുത്തുന്ന ആപ്റ്റിറ്റ്യൂഡ് ആൻഡ് മാപ്പിംഗ്, കോവിഡ് കാലത്ത് വിദ്യാർഥികൾ അവരുടെ പഠനാനുഭവങ്ങളും സാമൂഹ്യജീവിതത്തിന്റെ കാഴ്ചകളും ഒപ്പിയെടുത്ത് രൂപം നൽകിയ കേരളത്തിലെ ആദ്യ ഇ ബുക്ക് ആവിഷ്കാറിന്റെ പ്രകാശം, ഗണിതത്തിന് വിവിധ കാരണങ്ങളാൽ മികവ് തെളിയിക്കാൻ കഴിയാതെ പോയ സ്കൂൾ കുട്ടികൾക്ക് എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ പ്രത്യേക പരിശീലനം നൽകുന്ന ജ്വാല എന്ന പദ്ധതിയും ഏറെ ശ്രദ്ധേയമായി. ഒരു കോളജിലെ അധ്യാപകർ മറ്റൊരു കോളജിലെത്തി വിഷയങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്ന ഇന്റർ ഡിസിപ്ലിനറി ലേണിംഗ് പദ്ധതി തുടങ്ങയവയും റാന്നിയിൽ നടപ്പാക്കി.
മൂന്ന് അക്കാദമിക് കൗൺസിലുകൾ,
പ്രാഥമിക പരിഗണന പ്രീ പ്രൈമറിക്ക്
പ്രീ പ്രൈമറി, സ്കൂൾ, ഉന്നത വിദ്യാഭ്യാസതലം വരെ മൂന്ന് അക്കാദമിക് കൗൺസിലുകൾ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ചുകൊണ്ടാണ് നോളജ് വില്ലേജ് പദ്ധതി മുന്നോട്ടു പോകുന്നത്. മൂന്ന് കൗൺസിലുകളുടെയും ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സമിതി രൂപീകരിച്ചു.
പ്രീ പ്രൈമറി, അങ്കണവാടി എന്നിവയ്ക്കു മോണ്ടിസോറി അധിഷ്ഠിത പാഠ്യപദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലന പദ്ധതി നടപ്പാക്കും. കഴിഞ്ഞ ബജറ്റിൽ റാന്നി നോളജ് വില്ലേജിന് ബജറ്റ് വിഹിതം അനുവദിച്ചിരുന്നു. ഇക്കൊല്ലത്തെ ബജറ്റിൽ രണ്ടാംഘട്ടത്തിന് സഹായം പ്രതീക്ഷിക്കുന്നതായും പ്രമോദ് നാരായൺ പറഞ്ഞു.